बच्चों की व्यक्तिगत सुरक्षा अनुप्रयोग: नियम, असुरक्षित टच, नहीं जाना बताओ, इंटरनेट सुरक्षा
സുരക്ഷിത് - കുട്ടികൾക്കായുള്ള വ്യക്തിപരമായ സുരക്ഷ ആപ്. സുരക്ഷിത് 6-18 വയസ്സു വരെ ഉള്ള കുട്ടികൾക്കായുള്ള സമഗ്രമായ വ്യക്തിഗത സുരക്ഷ
അപ്ലിക്കേഷൻ ആണ്, ഈ ആപ് കുട്ടികളെ വ്യക്തിഗത സുരക്ഷാ നിയമങ്ങൾ പഠിക്കുവാനും,സുരക്ഷിതവും സുരക്ഷിതമല്ലാത്തതും ആയ സ്പർശനങ്ങളെ
വേർതിരിക്കുവാനും, വിശ്വാസമുള്ള മുതിർന്നവരെ തിരിച്ചറിയുവാനും സഹായിക്കുന്നു. പ്രായത്തിന് അനുസൃതമായ കഥകൾ, ‘അരുത്- പോകുക- പറയുക' എന്ന മന്ത്രം ഉപയോഗിക്കാൻ സഹായിക്കുന്നു, ദുരുപയോഗ പ്രവർത്തനങ്ങളും അതോടോപ്പം അതിന്റെ സമ്പൂർണ്ണ ഉത്തരവാദികളേയും മനസിലാക്കാൻ സഹായിക്കുന്നു. കുറ്റപ്പെടുത്തലിന്റെയും ലജ്ജയുടേയും ആശയങ്ങൾ ഇവിടേ ചർച്ച ചെയ്യുന്നു. ഇന്റർനെറ്റ് സുരക്ഷയേ കുറിച്ചും, ഉത്തരവാദിത്ത ഡിജിറ്റൽ
പൗരത്ത്വത്തേ കുറിച്ചും പ്രായമായ കുട്ടികൾക്ക് വേണ്ടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.